തിരുവനന്തപുരം: ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിനെതിരായ അഴിമതി ആരോപണത്തില്‍ ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു.
അനൂപ് ജേക്കബിനും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ വി.ശിവന്‍കുട്ടി എം.എല്‍.എ ഉന്നയിച്ച 36.5 കോടിയുടെ അഴിമതി ആരോപണത്തിലാണ് ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടത്.
സിവില്‍ സപ്ലൈസിലേക്ക് സാധനങ്ങള്‍ വാങ്ങിച്ചതില്‍ അഴിമതിയുണ്ടെന്നും ഡെപ്യൂട്ടേഷനില്‍ ആളെ നിയമിച്ചത് കോഴ വാങ്ങിയിട്ടായിരുന്നുവെന്നുമാണ് പരാതിയില്‍ ശിവന്‍കുട്ടി ആരോപിച്ചത്.
ശിവന്‍ കുട്ടിയുടെ പരാതിയില്‍ മുഖ്യസ്ഥാനത്ത് നില്‍ക്കുന്നത് അനൂപ് ജേക്കബ് ആയതിനാല്‍ സ്വാഭാവികമായും അന്വേഷണ സംഘത്തിന് അദേഹത്തില്‍ നിന്ന് മൊഴിയെടുക്കേണ്ടി വരും.