തിരുവനന്തപുരം: സ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ എംഎല്‍എ എം വിന്‍സെന്റിനെതിരെ സമാനമായ മറ്റൊരു ആരോപണവും.
20 വര്‍ഷം മുമ്പ് കന്യാസ്ത്രീ മഠത്തില്‍ ചേരാനായി തിരുവനന്തപുരത്ത് താമസിച്ച സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.
എന്നാല്‍ കോട്ടയം സ്വദേശിയായ യുവതി പരാതി നല്‍കിയിരുന്നില്ലെന്നും ഉന്നത ഇടപെടലിനെ തുടര്‍ന്ന് പരാതി ഒതുക്കി തീര്‍ത്തതെന്നുമാണ് സൂചന.
പുതിയ ആരോപണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി അന്വേഷണസംഘം എംഎല്‍എയെ കസ്റ്റഡിയില്‍ ആവശ്യപ്പെടും.