തിരുവനന്തപുരം :മന്ത്രി ശൈലജയ്ക്ക് മദർ തെരേസ പുരസ്കാരം. മുംബൈ ആസ്ഥാനമായുള്ള ഹാർമണി ഫൗണ്ടേഷന്റെ മദർ തെരേസ പുരസ്കാരമാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് ലഭിച്ചത്.
കോവിഡ് നിയന്ത്രണത്തിലെ മികവാണു പരിഗണിച്ചത്. ദലൈ ലാമ, മലാല യൂസഫ്സായി, കൈലാഷ് സത്യാർഥി എന്നിവർക്കു നേരത്തേ ഹാർമണി പുരസ്കാരം ലഭിച്ചിരുന്നു.