മഷരാനോക്ക് പുറമെ വിരമിക്കല്‍ പ്രഖ്യാപിച്ച് മറ്റൊരു അര്‍ജന്റീനന്‍ താരം കൂടി

lucas

ഷ്യയില്‍ നടന്ന ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോല്‍വി ഏറ്റുവാങ്ങിയ അര്‍ജന്റീന ടീമില്‍ നിന്നും മഷരാനോയ്ക്ക് പിന്നാലെ മറ്റൊരു താരം കൂടി വിരമിച്ചു. അര്‍ജന്റീനന്‍ മധ്യനിര താരം ലൂക്കാസ് ബിഗ്ലിയയാണ് അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

‘ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റു പുറത്താകേണ്ടി വന്നതാണ് വിരമിക്കല്‍ തീരുമാനത്തിനു കാരണം. യുവതാരങ്ങള്‍ക്കായി താന്‍ വഴി മാറി കൊടുക്കുകയാണെന്നും നിരവധി താരങ്ങള്‍ അവസരത്തിനായി കാത്തിരിക്കുന്നുണ്ടെന്നും ബിഗ്ലിയ വിരമിക്കല്‍ പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു. യുവതാരങ്ങളില്‍ അര്‍ജന്റീന ടീമിന്റെ ഭാവി സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു’.

58 മത്സരങ്ങളില്‍ അര്‍ജന്റീനയ്ക്കായി ജഴ്‌സി അണിഞ്ഞ താരമാണ് ബിഗ്ലിയ. 38കാരനായ ബിഗ്ലിയ 2011ലാണ് അര്‍ജന്റീനന്‍ ദേശീയ ജഴ്‌സിയില്‍ അരങ്ങേറിയത്. നിലവില്‍ ഇറ്റാലിയന്‍ ക്ലബായ എസി മിലാന്റെ താരമാണ് ബിഗ്ലിയ. അര്‍ജന്റീനയ്ക്കായി രണ്ടാമത്തെ ലോകകപ്പാണ് ബിഗ്ലിയ കളിക്കുന്നത്.

Top