തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. എസ്ബിഐയുടെ തിരുവനന്തപുരം പള്ളിപ്പുറം ശാഖയിലെ അക്കൗണ്ടില്‍ നിന്ന് 40,000 രൂപ നഷ്ടമായെന്നാണ് പരാതി. പള്ളിപ്പുറം പാച്ചിറ സ്വദേശി റഹ്മത്തുള്ളയാണ് പരാതി നല്‍കിയത്.രണ്ട് തവണയായാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായതെന്നും ഫോണില്‍ മെസേജ് വന്നപ്പോഴാണ് പണം നഷ്ടമായത് അറിഞ്ഞതെന്നും ഉടന്‍ ബാങ്കുമായി ബന്ധപ്പെട്ടുവെന്നും റഹ്മത്തുള്ള പറയുന്നു.
അന്വേഷണത്തില്‍ മുംബൈയിലുള്ള എടിഎം വഴി ആരോ പണം പിന്‍വലിച്ചതായി മനസിലായി എന്നും ഒടിപിയോ പിന്‍ നമ്പരോ ആവശ്യപ്പെട്ട് ആരും വിളിച്ചില്ലെന്നും റഹ്മത്തുള്ള പറഞ്ഞു. പെന്‍ഷന്‍ പണം എടിഎം വഴി പിന്‍വലിച്ചതല്ലാതെ മറ്റ് ഓണ്‍ലൈന്‍ ഇടപാടുകളൊന്നും ഈ മാസം നടത്തിയിട്ടില്ലെന്നും റഹ്മത്തുള്ള പറയുന്നു. പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.