സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ; 80 കാരന്‍ മരിച്ചു

ഇടുക്കി: ഇടുക്കിയില്‍ ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കുഴിത്തുള സ്വദേശി ജോസഫാണ് മരിച്ചത്. 80 വയസായിരുന്നു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് ജോസഫിന്റെ മരണം. ഇയാളുടെ കുടുംബത്തിലെ 4 അംഗങ്ങള്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ഇത് വരെ 280 പേരാണ് കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇത് വരെ 71,701 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ ചികിത്സിയലുള്ളവരില്‍ ഐസിയുവില്‍  പ്രവേശിപ്പിച്ചിരിക്കുന്നത് 214 പേരെയാണ്.  57 രോഗികകള്‍ വെന്റിലേറ്ററിലാണെന്നും ആരോഗ്യവകുപ്പിന്റെ ഒടുവിലത്തെ കണക്കില്‍ പറയുന്നു.

Top