സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു

കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് കാഞ്ഞങ്ങാട് പുല്ലുര്‍ ചാലിങ്കാലിലെ ഷറഫുദ്ദീന്‍ (52) ആണ് മരിച്ചത്. ജൂലൈ 30നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസ്സത്തെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കൊവിഡ് ബാധിച്ച് ഇന്ന് ജില്ലയില്‍ മരിക്കുന്ന രണ്ടാമത്തെയാളാണ് ഷറഫുദ്ദീന്‍. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് മരണം 13 ആയി. ഇതില്‍ 6 എണ്ണം മാത്രമാണ് ഇതുവരെ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുള്ളത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാറും ഇന്ന് മരിച്ചു. വൃക്കരോഗിയായിരുന്നു ഇദ്ദേഹം. കൊവിഡ് രോഗ ഉറവിടം വ്യക്തമല്ല.

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ കരള്‍ രോഗത്തിന് ചികിത്സയിലായിരുന്ന ഇരിക്കുര്‍ സ്വദേശി യശോദയുടേതാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു കൊവിഡ് മരണം. പരിയാരത്ത് നടത്തിയ ആന്റിജന്‍ പരിശോധയില്‍ ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് ബാധിച്ച് ഇന്ന് കോഴിക്കോട്ട് മരിച്ച കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടി ഹൃദ്രോഗിയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Top