കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. എറണാകുളം തടിക്കക്കടവ് സ്വദേശി കുഞ്ഞിവീരാന്‍ (67) ആണ് മരിച്ചത്. രക്തസമ്മര്‍ദവും കടുത്ത പ്രമേഹവും ഉണ്ടായിരുന്നു. കോവിഡ്, ന്യൂമോണിയ ബാധിച്ച് കളമശേരിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ രോഗം ബാധിച്ച് കേരളത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി.