സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ഇടുക്കി സ്വദേശി

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇടുക്കി മമ്മട്ടിക്കാനം ചന്ദന പുരയിടത്തില്‍ വീട്ടില്‍ സിവി വിജയന്‍ (61) ആണ് മരിച്ചത്.

ഇന്നലെ രാത്രി 11.30 നാണ് മരണം സംഭവിച്ചത്. അര്‍ബുദ രോഗ ബാധിതനായിരുന്നു. എറണാകുളത്ത് ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കൊവിഡ് ഫലം പൊസിറ്റീവായത്.

Top