കരിപൂരിൽ വീണ്ടും സ്വർണ വേട്ട: കോഴിക്കോട് സ്വദേശി പിടിയിൽ

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണകടത്തുമായി ഒരാൾ പിടിയിൽ. ഷാർജയിൽ നിന്ന് എത്തിയ കോഴിക്കോട് സ്വദേശി ഷമീർ ആണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിന്റെ പിടിയിലായത്.മിശ്രിത രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്.

കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ അനുമതി നൽകി. മുഖ്യമന്ത്രിയാണ് സിബിഐക്ക് കേസെടുക്കാൻ അനുമതി നൽകിയത്.കരിപ്പൂർ വിമാനത്താവളം വഴി നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

 

 

 

Top