തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഒന്‍പത് ദിവസങ്ങളിലെ വമ്പന്‍ ഇടിവിന് ശേഷം സ്വര്‍ണവില ഇന്നലെ ഉയര്‍ന്നിരുന്നു. അതിന്റെ തുടര്‍ച്ചയായി ഇന്നും വില ഉയര്‍ന്നു. 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45760 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ ഉയര്‍ന്നു. വിപണി വില 5720 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4735 രൂപയാണ്. വെള്ളിയുടെ വില ഉയര്‍ന്നിട്ടുണ്ട്. മൂന്ന് ദിവസംകൊണ്ട് മൂന്ന് രൂപ വര്‍ധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.