ഉത്തരാഖണ്ഡില്‍ വീണ്ടും മണ്ണിടിച്ചിലില്‍; 4 പേര്‍ മരിച്ചു

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡ് തെഹ്രി ജില്ലയിലെ ചമ്പയിയില്‍ മണ്ണിടിച്ചിലില്‍. രണ്ട് സ്ത്രീകളും 4 മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. കനത്ത മഴയ്ക്ക് സാധ്യതയുള്ള ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

ചമ്പയിലുണ്ടായ മണ്ണിടിച്ചിലില്‍ ഇതുവരെ നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തു. രണ്ട് സ്ത്രീകളും 4 മാസം പ്രായമുള്ള കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടുന്നത്. കാണാതായ മറ്റൊരാള്‍ക്കായി തെരച്ചില്‍ നടക്കുകയാണെന്നും പൊലീസ് സ്റ്റേഷന് സമീപമുള്ള ടാക്‌സി സ്റ്റാന്‍ഡില്‍ മണ്ണിടിച്ചിലുണ്ടായതിനാല്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ നവനീത് സിംഗ് ഭുള്ളറൈഡ് പറഞ്ഞു. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ന്യൂ തെഹ്രി-ചമ്പ റോഡ് ഗതാഗതം തടസ്സപ്പെട്ടു.

ഓഗസ്റ്റ് 22 മുതല്‍ 24 വരെ ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചമ്പ, മാണ്ഡി ജില്ലകളിലെ വൃഷ്ടിപ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴയുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് തെഹ്രി ജില്ലയിലെ ഭിലംഗന, ചമ്പ, നരേന്ദ്ര നഗര്‍, ജൗന്‍പൂര്‍ എന്നിവിടങ്ങളിലെ 1 മുതല്‍ 12 വരെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അങ്കണവാടി കേന്ദ്രങ്ങള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.

Top