മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കുടുംബത്തില്‍ നിന്ന് മറ്റൊരാള്‍ കൂടി സിനിമയിലേക്ക് എത്തുന്നു.
മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, സഹോദരന്‍ ഇബ്രാഹിം കുട്ടി, ഇബ്രാഹിം കുട്ടിയുടെ മകന്‍ മഖ്ബൂല്‍ സല്‍മാന്‍ തുടങ്ങിയവര്‍ക്ക് ശേഷം മമ്മൂട്ടിയുടെ സഹോദരിയുടെ മകന്‍ അഷ്‌കര്‍ സൗദാനാണ് നായകനായി അരങ്ങേറുന്നത്.
സന്ദീപ് അജിത്കുമാര്‍ സംവിധാനം ചെയ്യുന്ന ദൈവത്തിന്റെ നിയമത്തിലാണ് അഷ്‌കര്‍ നായകനായെത്തുന്നത്.
ഒരു ഫാമിലി ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ ബെഞ്ചമിന്‍ ചാക്കോ എന്ന പൊലീസ് ഓഫിസറായാണ് അഷ്‌കര്‍ എത്തുന്നത്.
രമ്യ പണിക്കര്‍, വിജയകുമാര്‍, ജോമോന്‍, അഞ്ജു ശശി, നീനാക്കുറുപ്പ്, ബാലാജി ശര്‍മ, മാനവ് എന്നിവരാണ് മറ്റ് താരങ്ങള്‍. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.