പതിവ് രീതികള്‍ മാറ്റി ഐഫോണ്‍; ചാര്‍ജിംഗ് പോര്‍ട്ടില്‍ അടിമുടി മാറ്റം

ന്യൂയോര്‍ക്ക്: സെപ്റ്റംബര്‍ 10ന് ആപ്പിള്‍ പുതിയ ഐഫോണ്‍ മോഡലുകള്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. പതിവ് രീതികള്‍ തെറ്റിച്ചാണ് ഇത്തവണ ഐഫോണിന്റെ വരവ്. ഇത്തവണ ഐഫോണിന്റെ ചാര്‍ജിംഗ് പോര്‍ട്ട് സി-ടൈപ്പ് ആയിരിക്കും എന്നാണ് സൂചന. ചാര്‍ജര്‍ ലാബിനെ ഉദ്ധരിച്ച് പ്രമുഖ ടെക് സൈറ്റുകളാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

എന്നാല്‍ ഐഫോണിലെ പോര്‍ട്ട് സി-ടൈപ്പ് ആയിരിക്കില്ലെന്നും. സി-ടൈപ്പ് ബോക്‌സ് ആയിരിക്കും ചാര്‍ജറിനൊപ്പം ലഭിക്കുക എന്നും സൂചനയുണ്ട്. ഇത് സാധാരണ പോര്‍ട്ടില്‍ കണക്ട് ചെയ്ത് വേഗതയേറിയ ചാര്‍ജിംഗ് സാധ്യമാകും എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Top