ട്രംപിന് വീണ്ടും തിരിച്ചടി

ന്യൂയോര്‍ക്ക്: ട്രംപിന് വീണ്ടും കോടതിയിൽ നിന്നും തിരിച്ചടി.ജോർജിയ, മിഷിഗൺ, പെനിസിൽവാനിയ, വിസ്കോസിൻ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി. ഈ നാല് സംസ്ഥാനങ്ങളിലേയും വിജയി ജോ ബൈഡൻ തന്നെയെന്ന് കോടതി പ്രഖ്യാപിച്ചു.

19 സ്റ്റേറ്റ് അറ്റോണിമാരും 127 റിപ്പബ്ലിക്കൻ പ്രതിനിധികളും സംയുക്തമായാണ് ടെക്സസ് സംസ്ഥാനത്തിന്‍റെ പേരിൽ ഹർജി നൽകിയത്. ടെക്സസിന് ഇങ്ങനെയൊരു ഹർജി നൽകാൻ നിയമപരമായ അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു.

Top