തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും തെരുവ്‌നായ ആക്രമണം. തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് അമ്മയേയും മകളേയും തെരുവുനായ ആക്രമിച്ചു. പുന്നയൂര്‍ക്കുളം സ്വദേശി ബിന്ദു, മകള്‍ ശ്രീക്കുട്ടി എന്നിവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കടയിലേക്ക് പോകുന്നവഴിയാണ് ഇവരെ തെരുവുനായ ആക്രമിച്ചത്. ബിന്ദുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ശ്രീക്കുട്ടിയേയും നായ ആക്രമിച്ചത്. ഇരുവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി
5,700 അപേക്ഷ, നോട്ടിസിന് കയ്യില്‍നിന്ന് ചെലവായത് 1.5 ലക്ഷം; പ്രവര്‍ത്തനം നിലച്ച് സിരിജഗന്‍ കമ്മിറ്റി
കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ മുഴപ്പിലങ്ങാട് സംസാരശേഷിയില്ലാത്ത 11 വയസ്സുകാരനെ തെരുവുനായ കടിച്ചുകൊന്നത്. മുഴപ്പിലങ്ങാട് കെട്ടിനകത്തെ നിഹാല്‍ നിഷാദായിരുന്നു മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് കുട്ടിയെ കാണാതായത്. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ബോധരഹിതനായ കുട്ടിയെ നാട്ടുകാരാണ് ഒഴിഞ്ഞ പറമ്പില്‍നിന്നും കണ്ടെത്തിയത്.