ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ലംബോര്‍ഗിനിയില്‍ നിന്നും വീണ്ടുമൊരു എസ്‌യുവി.
പുതിയ ഉറൂസ് എസ്‌യുവിയെ ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കള്‍ ലോകത്തിന് മുന്നില്‍ കാഴ്ചവെച്ചു.
LM 002വിന് ശേഷം ലംബോര്‍ഗിനി ബാഡ്ജിങ്ങ് നേടുന്ന രണ്ടാമത്തെ എസ്‌യുവിയാണ് ഉറൂസ്.
ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍ ഒരുങ്ങിയ ആദ്യ ലംബോര്‍ഗിനി മോഡല്‍ കൂടിയാണ് പുതിയ ഉറൂസ്. 4.0 ലിറ്റര്‍ ട്വിന്‍ടര്‍ബ്ബോ V8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസിന്റെ പവര്‍ഹൗസ്.
641 bhp കരുത്തും 850 Nm torque ഉത്പാദിപ്പിക്കുന്നതാണ് 4.0 ലിറ്റര്‍ V8 എഞ്ചിന്‍.
3.6 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഉറൂസിന് സാധിക്കുമെന്ന് ലംബോര്‍ഗിനി അധികൃതര്‍ പറയുന്നു. മണിക്കൂറില്‍ 306 കിലോമീറ്ററാണ് ഉറൂസ് എസ്‌യുവിയുടെ പരമാവധി വേഗത.
ആറ് ഡ്രൈവിംഗ് മോഡുകളാണ് ലംബോര്‍ഗിനി ഉറൂസില്‍ ലഭ്യമാകുന്നത്. ഇതില്‍ സാബിയ (മണല്‍), ടെറ (ഗ്രാവല്‍), നിവി (മഞ്ഞ്) എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഓഫ്‌റോഡിംഗ് ലക്ഷ്യമിട്ടുള്ളതാണ്.
പുതിയ ലംബോര്‍ഗിനി ഉറൂസിന് 5,112 mm നീളവും, 2,016 mm വീതിയും, 1,638 mm ഉയരവുമുണ്ട്. 3,003 mm നീളമേറിയതാണ് വീല്‍ബേസ്.
വലിയ എയര്‍ ഇന്‍ടെയ്ക്കുകള്‍ക്ക് ഒപ്പമുള്ള ഭീമാകരമായ ഫ്രണ്ട് ഗ്രില്‍, ഫ്രണ്ട് സ്പ്ലിറ്റര്‍ എന്നിവ ലംബോര്‍ഗിനി ഉറൂസിന്റെ ഡിസൈന്‍ സവിശേഷതയാണ്.