ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; വെടിവയ്പ്പില്‍ 2 കുടിയേറ്റ തൊഴിലാളികള്‍ക്ക് പരിക്കേറ്റു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. അനന്ത്‌നാഗില്‍ ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ 2 കുടിയേറ്റ തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. അവരുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. പൊലീസും സൈന്യവും പ്രദേശം വളഞ്ഞിട്ടുണ്ട്. അക്രമികളെ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ നേരത്തെ മൂന്ന് തൊഴിലാളികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ആയുധധാരികളായ നാല് വിദേശ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ചൊവ്വാഴ്ച രാവിലെയോടെ സംയുകത ഓപ്പറേഷനിലൂടെയാണ് സൈന്യം ഭീകരരെ വധിച്ചത്. ഒരു വലിയ ഭീകരാക്രമണ പദ്ധതിയാണ് പരാജയപ്പെടുത്തിയതെന്നും സൈന്യം അറിയിച്ചിരുന്നു.

Top