അന്‍ഷു മാലിക്കിന് ഗുസ്തി ലോകകപ്പിൽ വെള്ളിമെഡൽ

സെര്‍ബിയ: ഇന്ത്യന്‍ വനിതാതാരം അന്‍ഷു മാലിക്കിന് ഗുസ്തി ലോകകപ്പിൽ വെള്ളിമെഡൽ. ഫൈനലിൽ വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിൽ മോള്‍ഡോവയുടെ അനസ്താഷ്യ നിക്കിറ്റയോട് പൊരുതി തോൽവിയ്ക്ക് വഴങ്ങുകയായിരുന്നു അന്‍ഷു.1-5 ആണ് സ്‌കോര്‍. എങ്കിലും ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യ മെഡൽ സ്വന്തമാക്കിയാണ് അന്‍ഷു വരുന്നത്. 19 വയസ്സ് മാത്രം പ്രായമുള്ള താരം ഏവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ടാണ് ഫൈനലിലെത്തിയത്.

ഫൈനലില്‍ തന്നേക്കാള്‍ ഏറെ പരിചയസമ്പത്തുള്ള അനസ്താഷ്യയ്‌ക്കെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാൻ അന്‍ഷുവിനു സാധിച്ചിട്ടുണ്ട്. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ചതിന്റെ കരുത്തിലാണ് അനസ്താഷ്യ ലോകകപ്പ് ഫൈനലില്‍ ഇറങ്ങിയത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അന്‍ഷു വെങ്കലം നേടിയിരുന്നു.

Top