ഡല്‍ഹി ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ച കേസ്; കെജ്‌രിവാളിന് കോടതിയുടെ സമന്‍സ്

ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറിയായ അന്‍ഷു പ്രകാശിനെ എഎപി എംഎല്‍എമാര്‍ ചേര്‍ന്ന് മര്‍ദിച്ച കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഡല്‍ഹി ഹൈക്കോടതി സമന്‍സ് അയച്ചു.

കേസില്‍ നേരിട്ട് ഹാജരാകണമെന്നാണ് കോടതി ഉത്തരവ്. കെജ്‌രിവാളിനൊപ്പം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെ 11 എംഎല്‍എമാരും കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

മുഖ്യമന്ത്രിയുടെ വസതിയില്‍ യോഗത്തിനെത്തിയ ചീഫ് സെക്രട്ടറിയെ എഎപി എംഎല്‍എമാര്‍ ചേര്‍ന്ന് മര്‍ദിച്ചെന്നാണു കേസ്. സംഭവവുമായി ബന്ധപ്പെട്ട് അനുഷു പ്രകാശിന്റെ പരാതിയില്‍ കേസെടുത്തിരുന്നു. കെജ്‌രിവാള്‍, മനീഷ് സിസോദിയ, 11 എഎപി എംഎല്‍എമാര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Top