കൊച്ചി: മൂവാറ്റുപുഴയില്‍ കോളജ് വിദ്യാര്‍ഥിനിയെ ബൈക്കിടിച്ച് കൊലപ്പടുത്തിയ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. നിര്‍മല കോളജില്‍ ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്ന വാളകം കുന്നയ്ക്കാല്‍ വടക്കേ പുഷ്പകം വീട്ടില്‍ രഘുവിന്റെയും ഗിരിജയുടെയും മകള്‍ നമിത(19)യെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആന്‍സണ്‍ റോയി(22)യെയാണ് കാപ്പ ചുമത്തി ജയിലില്‍ അടച്ചത്.
ജൂലൈ 26നാണ് മൂവാറ്റുപുഴ നിര്‍മല കോളജ് വിദ്യാര്‍ഥിനി നമിത അമിതവേഗത്തിലെത്തിയ ആന്‍സണിന്റെ ബൈക്ക് ഇടിച്ചു മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ നമിതയ്‌ക്കൊപ്പം ഉണ്ടായിരുന്ന വിദ്യാര്‍ഥിനിക്കും പരുക്കേറ്റിരുന്നു. ആന്‍സണെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ, അപകടകരമായി വാഹനം ഓടിക്കല്‍ തുടങ്ങിയ വകുപ്പകള്‍ ഉള്‍പ്പെടുത്തി കേസ് റജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തിരുന്നു.