തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വാക്പോരുകള്‍ മുറുകുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ പോസ്റ്റുകളാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം. എതിരാളികള്‍ക്ക് കൃത്യവും വ്യക്തവുമായ മറുപടികളാണ് വിഎസ് നല്‍കുന്നത്.
ട്വിറ്ററില്‍ ഏറ്റവും ഒടുവില്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരിക്കുന്നത് എകെ ആന്റണിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമാണ്. എകെ ആന്റണി ആദര്‍ശത്തെ കള്ളമാക്കുന്നു. ഉമ്മന്‍ ചാണ്ടി കള്ളത്തെ ആദര്‍ശമാക്കുന്നു. ഇതായിരുന്നു വിഎസിന്റെ ട്വീറ്റ്. കഴിഞ്ഞ ദിവസം നരേന്ദ്രമോദിയേയും വെള്ളാപ്പള്ളിയേയും വിമര്‍ശിച്ച് വിഎസ് രംഗത്തു വന്നിരുന്നു.