തണുത്ത ഭൂഖണ്ഡമായ അന്റാര്‍ട്ടിക്കയില്‍ റെക്കോര്‍ഡ് ചൂട്. അന്റാര്‍ട്ടിക്കയില്‍ കഴിഞ്ഞ ദിവസം താപനില 20 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രകടമായ സൂചനയാണിതെന്ന് കാലാവസ്ഥാ ഗവേഷകര്‍ പറഞ്ഞു.
അന്റാര്‍ട്ടിക്ക ലോകത്തിലെ ഏറ്റവും കൂടുതല്‍ ഐസ് ശേഖരമുള്ള സ്ഥലമാണ്. എന്നാല്‍ ഫെബ്രുവരി 9ന് നെയ്‌മോര്‍ ദ്വീപില്‍ രേഖപ്പെടുത്തിയ താപനില 20.75 ഡിഗ്രി സെല്‍ഷ്യസായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.