അന്റാര്‍ട്ടിക്കന്‍ ഐസ് ഷെല്‍ഫില്‍ നിന്ന് വിഘടിച്ച് കൂറ്റന്‍ മഞ്ഞുമല

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി നടത്തിയ ഒരു കണ്ടെത്തലാണ് ഇപ്പോള്‍ ശാസ്ത്രലോകത്തെ ആശങ്കപ്പെടുത്തുന്നത്. 4320 ചതുരശ്ര കിലോമീറ്റര്‍ (1484 ച.കി.മീ) വിസ്തീര്‍ണ്ണമുള്ള എ 76 എന്ന മഞ്ഞുമല അന്റാര്‍ട്ടിക്ക് ഐസ് ഷെല്‍ഫില്‍ നിന്ന് വിഘടിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയെന്ന വിശേഷണവും ഇപ്പോള്‍ ഇതിനാണ്. ഈ കൂറ്റന്‍ ഐസ് ഭാഗം ഇപ്പോള്‍ അന്റാര്‍ട്ടിക്കയിലെ വെഡ്ഡെല്‍ കടലിലാണുള്ളത്.

കോപ്പര്‍നിക്കസ് സെന്റിനല്‍ 1 ദൗത്യമാണ് ഈ മഞ്ഞുമല കണ്ടെത്തിയത്. വെഡ്ഡെല്‍ കടലില്‍ ഒഴുകുന്ന എ 23എ മഞ്ഞുമലയായിരുന്നു ഇത് വരെ വലിപ്പത്തില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. 3880 ച.കി.മീ വലിപ്പമുള്ള ഈ മഞ്ഞുമലയുടെ റെക്കോര്‍ഡാണ് എ 76 തകര്‍ത്തത്. 170 കിലോമീറ്റര്‍ നീളവും 25 കിലോമീറ്റര്‍ വീതിയുമാണ് എ 76നുള്ളത്. ലോകത്തെ മുഴുവന്‍ സമുദ്രജലത്തിന്റെയും അളവ് രണ്ടരയടി ഉയര്‍ത്താനുള്ള കഴിവ് ഈ മഞ്ഞുപാളിക്കുണ്ടെന്നാണ് പറയുന്നത്. ബ്രിട്ടീഷ് അന്റാര്‍ട്ടിക്ക് സര്‍വേ സംഘമാണ് ഐസ് ഷീല്‍ഡിലെ വിള്ളല്‍ ആദ്യമായി കണ്ടുപിടിക്കുന്നത്. തുടര്‍ന്ന് കോപ്പര്‍നിക്കസ് സെന്റിനല്‍ 1 ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ഇത് സ്ഥിരീകരിക്കുകയായിരുന്നു. 2017 ജൂലൈയില്‍ അന്റാര്‍ട്ടിക്കയിലെ ലാന്‍സന്‍ സി ഐസ് ഷെല്‍ഫില്‍ നിന്ന് വിഘടിച്ചെത്തിയ കൂറ്റന്‍ മഞ്ഞുമലയേയും സെന്റിനലിന്റെ സഹായത്തോടെ കണ്ടെത്തിയിരുന്നു.

Top