ആന്തൂര്‍ : ആന്തൂര്‍ നഗരസഭാ സെക്രട്ടറി എം.കെ. ഗിരീഷിനെ സര്‍വീസില്‍ തിരിച്ചെടുത്തു. കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയായാണ് നിയമിച്ചത്.
ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഉടമസ്ഥതയിലുള്ള പാര്‍ഥാസ് കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് വീഴ്ചയുണ്ടായിയെന്ന് ആരോപിച്ചാണ് ഗിരീഷിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ ഗിരീഷിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് ഉത്തര മേഖല നഗരകാര്യ ജോയിന്റ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്.
ജൂണ്‍ 18 നാണ് ബക്കളത്തെ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയും വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ പാറയില്‍ സാജന്‍ (48) ആത്മഹത്യ ചെയ്തത്. ആന്തൂര്‍ നഗരസഭാ പരിധിയില്‍ 15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി വൈകിപ്പിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നുണ്ടായ വിവദങ്ങള്‍ക്കൊടുവിലാണ് കെട്ടിടത്തിന് അധികൃതര്‍ അനുമതി നല്‍കിയത്.