ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ ദുഖകരമെന്ന് പിണറായി

തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ ദുഖകരമെന്ന് മുഖ്യമന്ത്രി. സാജന്റെ മരണത്തില്‍ ഭാര്യ പരാതി തരുന്നതിന് മുമ്പ് തന്നെ നടപടികള്‍ തുടങ്ങിയിരുന്നുവെന്നും നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

നഗരസഭ കൗണ്‍സില്‍ തീരുമാനങ്ങള്‍ക്കെതിരായ അപ്പീലുകള്‍ ഒരു മാസത്തിനുള്ളില്‍ തീര്‍പ്പാക്കാന്‍ നടപടിയെടുക്കുമെന്നും, ഇതിനായി കൊച്ചിയിലും കോഴിക്കോടും ട്രിബ്യൂണല്‍ തുടങ്ങും. നഗരസഭ സെക്രട്ടറിമാരുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ. ശ്യാമളയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം നടുത്തളത്തിലറങ്ങി പ്രതിഷേധിക്കുകയാണ്. സാജന്റെ മരണത്തില്‍ മുഖ്യമന്ത്രിക്ക് കുറ്റബോധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രി തന്നെ ഇപ്പോള്‍ ഒരു ബിംബമായി മാറിയിരിക്കുകയാണ്. ശ്യാമളയെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Top