ആന്റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് ; ഹൈദരാബാദില്‍ ഒരാള്‍ അറസ്റ്റില്‍

perambra

ഹൈദരാബാദ്: ആന്റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പു നടത്തിയ ആളെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്തെ ഒരു സ്വകാര്യ സ്‌കൂളില്‍ നിന്നും 1.5 കോടി രൂപ തട്ടാന്‍ ശ്രമിച്ച കേസിലാണ് ഹനുമന്ത റാവു എന്നയാള്‍ അറസ്റ്റിലാവുന്നത്.

ചന്ദാ നഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹനുമന്ത് റാവുവിനെ അറസ്റ്റ് ചെയ്തത്. പ്രതി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്ന് പൊലീസ് അറിയിച്ചു.

Top