തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വോട്ടുകൾ ഭിന്നിച്ചതാണ് യുഡിഎഫിന്റെ പരാജയ കാരണമെന്ന് മുസ്ലീംലീഗ്. ജനങ്ങള്‍ക്ക് ആത്മവിശ്വാസം നൽകാൻ യുഡിഎഫിന് കഴിയണം. മുന്നണിയുടെ പൊതു ആരോഗ്യം സംരക്ഷിക്കാനുള്ള അഭിപ്രായം ലീഗ് പറയുമെന്നും മുസ്ലീം ലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോണ്‍ഗ്രസിലെ പ്രശ്നങ്ങൾ ഉടന്‍ പരിഹരിക്കപ്പെടും. മുന്നണിയുടെ പൊതു ആരോഗ്യം സംരക്ഷിക്കാനുള്ള അഭിപ്രായം ലീഗ് പറയും. അത് മുന്നണിയിൽ ആണ് പറയുക. 100 ല്‍ കൂടുതൽ സീറ്റ് അസംബ്ലിയിൽ ജയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.