നബി വിരുദ്ധ പരാമർശം; ‘നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണം’ – സുപ്രീം കോടതി

ഡൽഹി: നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്നും രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് നൂപുർ ശർമ്മയെന്നും കോടതി പറഞ്ഞു. പരാമർശം പിൻവലിക്കാൻ വൈകിയത് രാജ്യത്തിന് അപമാനമുണ്ടാക്കി. ഉദയ്പൂർ കൊലപാതകത്തിന് കാരണവും നൂപുർ ശർമ്മയുടെ പരമാർശമാണെന്നും കോടതി വിലയിരുത്തി. തനിക്കെതിരായ കേസുകൾ ഒന്നിച്ച് ദില്ലിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് നൂപുർ ശർമ്മ സുപ്രിംകോടതിയെ സമീപിച്ചത്. ജീവന് ഭീഷണിയുണ്ടെന്നും നൂപുർ ശർമ്മ വെളിപ്പെടുത്തിയിരുന്നു.

Top