എതിര്‍ ശബ്ദങ്ങളെ നിശബ്ദരാക്കാനുള്ളതല്ല രാജ്യദ്രോഹ നിയമം; ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് സമാധാനം നിലനിര്‍ത്താനാണ് രാജ്യദ്രോഹ നിയമമെന്ന് ഡല്‍ഹി കോടതി. എല്ലാവരെയും നിശബ്ദരാക്കാനുള്ള നിയമമല്ല ഇതെന്നും കോടതി ചൂണ്ടിക്കാണിച്ചു. എതിര്‍ ശബ്ദങ്ങളെ നിശബ്ദരാക്കുക എന്ന ഉദ്ദേശത്തോടെ ഈ നിയമം ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. കര്‍ഷക സമരവുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ രണ്ടുപേര്‍ക്ക് ജാമ്യം നല്‍കിക്കൊണ്ടാണ് കോടതി പരാമര്‍ശം.

ദേവിലാല്‍, സ്വരൂപ് റാം എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്. ഇവര്‍ രാജ്യദ്രോഹപരമായ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് അഭിഭാഷകന്‍ വാദിച്ചു. അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ല. ജാമ്യം ലഭിക്കാവുന്ന തെറ്റുകള്‍ മാത്രമേ ആരോപിക്കാനാവൂ എന്നും അഭിഭാഷകന്‍ വാദിച്ചു. ഇത് മുഖവിലക്കെടുത്താണ് കോടതി നിലപാട് എടുത്തിരിക്കുന്നത്.

 

Top