ലണ്ടന്‍ : ജമ്മു കശ്മീരിലെ പാക്ക് കടന്നു കയറ്റത്തിന്റെ 70-ാം വാര്‍ഷികത്തില്‍ ലണ്ടനിലെ പാക്ക് ഹൈക്കമ്മീഷനു മുന്‍പില്‍ പ്രതിഷേധവുമായ് കശ്മീരികള്‍ രംഗത്തെത്തി.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികളുടെയും സാമൂഹ്യ സംഘടനകളുടെയും സംയുക്ത കൂട്ടായ്മയായ ജമ്മു കശ്മീര്‍ ദേശിയ സ്വതന്ത്ര സഖ്യത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധക്കൂട്ടായ്മ.
പാക്ക് വിരുദ്ധ മുദ്രാ വാക്യങ്ങള്‍ ഉയര്‍ത്തിയ സംഘടന പാക്ക് അധിനിവേശ കശ്മീരില്‍ നിന്ന് സേന പിന്‍മാറണമെന്നും ആവശ്യപ്പെട്ടു.
കടന്നു കയറ്റ ദിവസത്തെ കറുത്ത ദിനമായി ആചരിച്ചായിരുന്നു പ്രതിഷേധം.
ഇപ്പോള്‍ പാക്ക് അധിനിവേശ കശ്മീരിലെ സര്‍ക്കാര്‍ പാക്ക് സര്‍ക്കാരിന്റെ വെറും പാവയാണ് ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനോ, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനോ,അവര്‍ ശ്രമിക്കുന്നില്ല എന്നാല്‍ കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമാണെന്ന് പറയാന്‍ ഇക്കൂട്ടര്‍ മറക്കുന്നില്ല എന്നും പ്രതിഷേധത്തെ അതിസംബോധന ചെയ്ത് സംസാരിച്ച ജമ്മു കശ്മീര്‍ ദേശിയ സ്വതന്ത്ര സഖ്യത്തിന്റെ അധ്യക്ഷന്‍ സര്‍ദാര്‍ മഹ്മൂദ് കശ്മീരി പറഞ്ഞു.
സര്‍ക്കാരിന്റെ ഇത്തരം അസംബന്ധങ്ങള്‍ അവസാനിപ്പിക്കണമെന്നും കശ്മീരി ആവശ്യപ്പെട്ടു.