ന്യൂഡല്‍ഹി: സിഖ് സമൂഹത്തിനെതിരായ ‘ഖലിസ്ഥാനി ഭീകരവാദ’ പരാമര്‍ശത്തില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിന് സമന്‍സ്. ഡല്‍ഹി നിയമസഭയ്ക്കു കീഴിലുള്ള പീസ് ആന്‍ഡ് ഹാര്‍മണി കമ്മിറ്റിയാണ് സമന്‍സ് അയച്ചിരിക്കുന്നത്.
ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിക്ക് മുന്‍പാകെ ഡിസംബര്‍ ആറിനു മുന്‍പായി ഹാജരാകാനാണ് നിര്‍ദേശം. കഴിഞ്ഞ ശനിയാഴ്ച കങ്കണ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ച കുറിപ്പിന്റെ പേരിലാണ് നടപടി.
കുറിപ്പില്‍ സിഖ് സമൂഹത്തെ ഖലിസ്ഥാനി ഭീകരരെന്ന് അധിക്ഷേപിക്കുന്നുണ്ടെന്ന് സമന്‍സില്‍ പറയുന്നു. ഇത് രാജ്യത്തെ സൗഹാര്‍ദം തകര്‍ക്കുന്നതാണെന്നതിനു പുറമെ സിഖ് സമൂഹത്തിനു മുറിവേല്‍പ്പിക്കുന്ന നടപടിയാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.