തിരുവനന്തപുരം പെരുമാതുറയില്‍ സാമൂഹ്യവിരുദ്ധ ആക്രമണം; വീടുകള്‍ക്ക് നേരെ അജ്ഞാത സംഘം പടക്കമെറിഞ്ഞു

തിരുവനന്തപുരം: പെരുമാതുറ മാടന്‍വിളയില്‍ സാമൂഹ്യവിരുദ്ധ ആക്രമണം. വീടുകള്‍ക്ക് നേരെ അജ്ഞാത സംഘം പടക്കമെറിഞ്ഞു. ജംഗ്ഷനില്‍ നിന്നവര്‍ക്ക് നേരെയും പടക്കമേറുണ്ടായി. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. വീടിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തല്ലി തകര്‍ത്തതായും പരാതിയുണ്ട്.

ഒരു വാഹനത്തില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. രാത്രി 10 മണിയോടെ ആയിരുന്നു ആക്രമണം. ആക്രമണത്തില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കഠിനംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

Top