ചെന്നൈ: തൂത്തുക്കുടി വെടിവെപ്പില്‍ പൊലീസ് നടപടി സാഹചര്യം അനുസരിച്ചെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. ഉത്തരവിനുവേണ്ടി കാത്തിരിക്കേണ്ട സാഹചര്യം ഇല്ലായിരുന്നു. സമരം അക്രമാസക്തമായതിന് പിന്നില്‍ ആസൂത്രിത ശ്രമമുണ്ടെന്നും ഡിഎംകെ രാഷ്ട്രീയം കണിക്കുകയാണെന്നും പളനിസാമി വ്യക്തമാക്കി.