കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു, ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി

കശ്മീര്‍: കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ജമ്മു കശ്മീരില അവന്തിപോറയിലെ ഷര്‍ഷാലി ഖ്രു ഏരിയായിലാണ് ഏറ്റുമുട്ടല്‍ നടന്നത്.അര്‍ദ്ധരാത്രി പന്ത്രണ്ടേ കാലോടെ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

സുരക്ഷാസേനയും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് ഓപറേഷനില്‍ പങ്കെടുക്കുന്നതെന്ന് കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു.

മുന്‍കരുതല്‍ നടപടികളലുടെ ഭാഗമായി കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ അടക്കം രണ്ടു പേരെ സൈന്യം വളഞ്ഞുവെന്നാണ് സൂചന. ഇയാള്‍ ഒരു വീട്ടില്‍ കുടുങ്ങിയതായാണു സൈന്യത്തിന്റെ സംശയം.

Top