സ്ത്രീവിരുദ്ധ സര്‍ക്കുലര്‍: ടൂറിസം ഡയറക്ടറെ മാറ്റി, പി ബി നൂഹിന് ചുമതല

തിരുവനന്തപുരം: ടൂറിസം വകുപ്പിലെ വിവാദമായ സ്ത്രീവിരുദ്ധ സർക്കുലർ ഇറക്കിയതിൽ ടൂറിസം ഡയറക്ടർ കൃഷ്ണ തേജയെ മാറ്റി. പി ബി നൂഹിന് പകരം ചുമതല നൽകി. ഉദ്യോഗസ്ഥർക്ക് എതിരായി പരാതി നൽകുന്ന വനിതാ ജീവനക്കാരുടെ വിവരങ്ങൾ തേടാനായിരുന്നു സർക്കുലർ. സംഭവം വിവാദമായതിന് പിന്നാലെ മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ട് സർക്കുലർ റദ്ദാക്കിയിരുന്നു.

സർക്കാർ നയങ്ങൾക്കും വനിതാ ജീവനക്കാരുടെ അവകാശങ്ങൾക്ക് നിരക്കാത്തതുമാണെന്ന് കണ്ടാണ് സർക്കുലർ റദ്ദാക്കിയത്. ടൂറിസം ഡയറക്ടറിൽ നിന്ന് മന്ത്രി വിശദീകരണം തേടിയിരുന്നു. ചില ജീവനക്കാർ അടിസ്ഥാനഹരിതമായ പരാതികൾ ഉന്നയിക്കുന്നെന്നും വ്യാജ പരാതികൾ വകുപ്പിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന സാഹചര്യത്തിൽ പരാതി നൽകുന്നവരുടെ വിവരം പ്രത്യേകം ശേഖരിക്കുകയും തുടർ നടപടി എടുക്കുകയും വേണമെന്നായിരുന്നു ഡയറക്ടറുടെ നിർദേശം. വിഷയത്തിൽ സ്ഥാപന മേധാവികൾ ജാഗ്രത പുലർത്തണമെന്നും ഡയറക്ടറുടെ സർക്കുലറിലുണ്ടായിരുന്നു.

Top