കോവിഡിനെതിരെ ആന്റിബോഡി മിശ്രിതം ഫലപ്രദമെന്ന്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയിലെത്തിയ ആന്റിബോഡി മിശ്രിതം കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് മേദാന്ത ആശുപത്രി ഡയറക്ടറായ ഡോ. നരേഷ ട്രെഹാന്‍. കാസ്‌ഐറിവ്‌ഐമാബ്, ഇംദേവ്‌ഐമാബ് എന്നീ ആന്റിബോഡികളുടെ മിശ്രിതമാണ് കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ആന്റിബോഡി കോക്ക്‌ടെയില്‍ എന്നറിയപ്പെടുന്ന ഈ മരുന്ന്.

രോഗബാധിതനായ വ്യക്തിയില്‍ പ്രാരംഭഘട്ടത്തില്‍ തന്നെ മിശ്രിതം കുത്തിവെച്ചതോടെ വൈറസ് കോശങ്ങളില്‍ പ്രവേശിക്കുന്നത് തടയാനായെന്ന് ഡോ. നരേഷ് പറഞ്ഞു.’ ആന്റിബോഡി മിശ്രിതം കോവിഡിനെതിരേയും രാജ്യത്ത് വ്യാപകമായ ബി.1.617 വൈറസ് വകഭേദത്തിനെതിരേയും ഫലപ്രദമാണ്. ഇത് പുതിയൊരു ആയുധമാണ്.’ ഡോ. നരേഷ് പറഞ്ഞു.

ഹരിയാണ സ്വദേശി മൊഹബത്ത് സിങ് എന്ന 84-കാരനിലാണ് ആന്റിബോഡി മിശ്രിതം ആദ്യമായി പരീക്ഷിച്ചത്. കഴിഞ്ഞ അഞ്ചു ദിവസമായി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. മരുന്ന് കമ്പനിയായ റോച്ചെ ഇന്ത്യ നിര്‍മിച്ച ആന്റിബോഡി മിശ്രിതമാണ് സിങ്ങിന് നല്‍കിയത്.

 

Top