കോഴിക്കോട്: കോഴിക്കോട് പുതിയറ ബി.ഇ.എം യു.പി സ്‌കൂളിലെ ഓണാഘോഷത്തിനിടെ സാമൂഹ്യ വിരുദ്ധര്‍ അക്രമം നടത്തി.
കുട്ടികള്‍ക്കായി ഒരുക്കിയ ഓണസദ്യ നശിപ്പിച്ച സാമൂഹ്യ വിരുദ്ധര്‍ കിണറ്റിലും പാചകപ്പുരയിലും മലം വിതറി. ഇന്ന് രാവിലെ സ്‌കൂളിലെത്തിയ അദ്ധ്യാപകരാണ് ഇത് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം തയ്യാറാക്കി വച്ചിരുന്ന മുഴുവന്‍ ഭക്ഷണവും നശിപ്പിച്ച നിലയിലാണ്.
വിവരമറിഞ്ഞ് സ്‌കൂളിലെത്തിയ കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍.പ്രശാന്ത് ജില്ലാ ഭരണകൂടത്തിന്റെ ചെലവില്‍ ഭക്ഷണമെത്തിച്ച് ഓണാഘോഷം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ കുട്ടികളുടെ ഓണാഘോഷം മുടക്കിയത് വൃത്തികെട്ട പരിപാടിയാണെന്ന് അദ്ദേഹം പ്രതികരിച്ചു . സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.