ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലായി പോര്‍ച്ചുഗലിന്റെ മുന്‍ പ്രധാനമന്ത്രി അന്റോണിയോ ഗുട്ടെറസ് സത്യപ്രതിജ്ഞ ചെയ്തു. പ്ലീനറിയോഗത്തില്‍ യുഎന്‍ പൊതുസഭ പ്രസിഡന്റ് പീറ്റര്‍ തോംസണ്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ജനുവരി ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും.
ബാന്‍ കി മൂണിന്റെ പിന്‍ഗാമിയായി ഗുട്ടെറസിനെ യുഎന്‍ പ്രതിനിധികള്‍ ഒക്ടോബറിലാണ് തെരഞ്ഞെടുത്തത്. 1995മുതല്‍ 2002വരെ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന ഗുട്ടെറസ് പിന്നീട് അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
67കാരനായ ഗുട്ടെറസിന് പോര്‍ച്ചുഗീസ്, സ്പാനിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ പ്രാവീണ്യമുണ്ട്.