രാജ്യത്തെ സേന വിഭാഗത്തെയും അവരുടെ ത്യാഗത്തെയും ആന്റോ ആന്റണി അധിക്ഷേപിച്ചു ; വിമര്‍ശിച്ച് അനില്‍ ആന്റണി

പത്തനംതിട്ട: ആന്റോ ആന്റണി പാകിസ്ഥാനെ വെള്ളപൂശിയെന്ന വിമര്‍ശനവുമായി അനില്‍ ആന്റണി. രാജ്യത്തെ സേന വിഭാഗത്തെയും അവരുടെ ത്യാഗത്തെയും ആന്റോ ആന്റണി അധിക്ഷേപിച്ചു. ആന്റോ ആന്റണിക്ക് പാര്‍ലമെന്റില്‍ കാലുകുത്താന്‍ അവകാശമില്ലെന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തി. ദേശീയ സുരക്ഷാ നിയമപ്രകാരം അദ്ദേഹത്തിനെതിരെ നിയമ നടപടികള്‍ക്ക് ബിജെപി ഇറങ്ങുമെന്നും അനില്‍ ആന്റണി പറഞ്ഞു.

പുല്‍വാമ ആക്രമണം സംബന്ധിച്ച് ഗുരുതര ആരോപണമാണ് ആന്റോ ആന്റണി എംപി ഉന്നയിച്ചത്. 42 ജവാന്‍മാരുടെ ജീവന്‍ ബലി കൊടുത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതെന്നായിരുന്നു ആന്റോ ആന്റണിയുടെ ഗുരുതര ആരോപണം. സര്‍ക്കാര്‍ അറിയാതെ അത്രയും സ്‌ഫോടക വസ്തു പുല്‍വാമയില്‍ എത്തില്ലെന്ന് പലരും സംശയിച്ചു. സേനയെ നയിച്ചിരുന്നവരുടെ സംശയം ദുരീകരിച്ചത് ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക് ആണ്. സ്‌ഫോടനം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ വെളിപ്പെടുത്തി. പുല്‍വാമ സ്‌ഫോടനത്തില്‍ പാകിസ്ഥാന് എന്താണ് പങ്കെന്നും ആന്റോ ആന്റണി എംപി ചോദിച്ചിരുന്നു.

Top