ആന്റണി പെരുമ്പാവൂര്‍ ‘അമ്മ’സംഘടനയിൽ അംഗത്വമെടുത്തു

നിർമാതാവ് ആന്റണി പെരുമ്പാവൂര്‍ ‘അമ്മ’യില്‍ അംഗത്വമെടുത്തു. ഞായറാഴ്ച കൊച്ചിയില്‍ വച്ച് നടന്ന ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗത്തിനോട് അനുബന്ധിച്ചാണ് ആന്റണി സംഘടനയില്‍ അംഗത്വമെടുത്തത്. ‘കിലുക്കം’ മുതല്‍ 26 ഓളം സിനിമകളില്‍ ആന്റണി അഭിനയിച്ചിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ദൃശ്യം 2 പോലുള്ള സിനിമകളില്‍ മുഴുനീള കഥാപാത്രമായും ആന്റണി അഭിനയിച്ചിരുന്നു.

മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങള്‍ ആന്റണിയുടെ ഉടമസ്ഥതയിലുള്ള ആശീർവാദ് സിനിമാസിന്റെ പേരിൽ നിർമിച്ചിട്ടുണ്ട്. നേരത്തെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റായും ആന്റണി പ്രവര്‍ത്തിച്ചിരുന്നു.

റിലീസിനൊരുങ്ങുന്ന പൃഥ്വിരാജ്–മോഹൻലാൽ ചിത്രം ബ്രോ ഡാഡിയിലും അഭിനേതാവായി ആന്റണിയെ കാണാം. ചിത്രം നിര്‍മിക്കുന്നതും ആന്റണി തന്നെയാണ്. മോഹൻലാൽ–പ്രിയദർശൻ ചിത്രമായ ‘മരക്കാറി’ലാണ് നടനായി അദ്ദേഹം അവസാനം പ്രത്യക്ഷപ്പെട്ടത്.

 

 

Top