കെഎസ്ആര്‍ടിസി കുടുംബത്തിലെ പുതിയ കുഞ്ഞാണ് സ്വിഫ്‌റ്റെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സ്വിഫ്റ്റ് ബസുകള്‍ കെഎസ്ആര്‍ടിസി കുടുംബത്തിലെ പുതിയ കുഞ്ഞെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ആദ്യമായി എത്തിച്ച സ്ലീപ്പര്‍ ബസുകള്‍ക്ക് യാത്രക്കാരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സ്വകാര്യ വാഹന ഉടമകളോട് കിടപിടിക്കുന്ന രീതിയിലാണ് കെ സ്വിഫ്റ്റിന്റെ ക്രമീകരണമെന്നും മന്ത്രി പറഞ്ഞു. ദീര്‍ഘദൂര ബസുകള്‍ക്കായുള്ള പുതിയ കമ്പനിയായ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്തു. തിരുവന്തപുരത്തു നിന്ന് ബെംഗ്ലൂരുവിലേക്കായിരുന്നു ആദ്യ സര്‍വീസ്.

കെ സ്വിഫ്റ്റ് ഉദ്ഘാടനത്തില്‍ നിന്നും ഭരണാനുകൂല യൂണിയനുകള്‍ വിട്ട് നിന്നുവെന്ന് മന്ത്രി ആന്റണി രാജു. ശമ്പളം കൊടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചത്. യൂണിയനുകളുടെ പ്രതിഷേധം സ്വാഭാവിക പ്രതികരണമാണ്. ധനകാര്യ വകുപ്പില്‍ നിന്ന് ക്ലിയറന്‍സ് കിട്ടിയാല്‍ ഉടന്‍ ശമ്പളം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ബെംഗ്ലൂരുവില്‍ നിന്നുള്ള ആദ്യ യാത്രയ്ക്ക് തന്നെ മുഴുവന്‍ സീറ്റുകളിലേക്കും ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ടിക്കറ്റ് വിറ്റു തീര്‍ന്നു. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് സൗജന്യ മടക്കയാത്ര ഉള്‍പ്പെടെ വന്‍ ഇളവുകളാണ് പ്രഖ്യാപിച്ചത്. തത്കാല്‍, അഡീഷണല്‍ ടിക്കറ്റ് സംവിധാനവും ഏര്‍പ്പെടുത്തി. കെഎസ്ആര്‍ടിസിയുടെ ബുക്കിങ് വെബ്‌സൈറ്റായ www.online.keralartc.com-Â തന്നെയാണ് സ്വിഫ്റ്റിനുള്ള ബുക്കിങ്ങും സ്വീകരിക്കുന്നത്. സ്വിഫ്റ്റ് ബസുകള്‍ക്കെല്ലാം പ്രത്യേക പേര് നല്‍കിയിട്ടുണ്ട്. 325 കരാര്‍ ജീവനക്കാരെയാണ് സ്വിഫ്റ്റിലേക്ക് നിയമിച്ചിട്ടുള്ളത്. ഇവര്‍ക്ക് തൊപ്പിയുള്‍പ്പെടെ പ്രത്യേക യൂണിഫോം നല്‍കി. പീച്ച് കളര്‍ ഷര്‍ട്ടും, കറുത്ത പാന്റ്‌സും തൊപ്പിയുമാണ് വേഷം.

കെ സ്വിഫ്റ്റ് ഉദ്ഘാടനത്തില്‍ നിന്നും ഭരണാനുകൂല യൂണിയനുകള്‍ വിട്ട് നിന്നുവെന്ന് മന്ത്രി ആന്റണി രാജു. ശമ്പളം കൊടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചത്. യൂണിയനുകളുടെ പ്രതിഷേധം സ്വാഭാവിക പ്രതികരണമാണ്. ധനകാര്യ വകുപ്പില്‍ നിന്ന് ക്ലിയറന്‍സ് കിട്ടിയാല്‍ ഉടന്‍ ശമ്പളം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ബെംഗ്ലൂരുവില്‍ നിന്നുള്ള ആദ്യ യാത്രയ്ക്ക് തന്നെ മുഴുവന്‍ സീറ്റുകളിലേക്കും ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ടിക്കറ്റ് വിറ്റു തീര്‍ന്നു. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് സൗജന്യ മടക്കയാത്ര ഉള്‍പ്പെടെ വന്‍ ഇളവുകളാണ് പ്രഖ്യാപിച്ചത്. തത്കാല്‍, അഡീഷണല്‍ ടിക്കറ്റ് സംവിധാനവും ഏര്‍പ്പെടുത്തി. കെഎസ്ആര്‍ടിസിയുടെ ബുക്കിങ് വെബ്‌സൈറ്റായ ംംം.ീിഹശില.സലൃമഹമൃരേ.രീാല്‍ തന്നെയാണ് സ്വിഫ്റ്റിനുള്ള ബുക്കിങ്ങും സ്വീകരിക്കുന്നത്. സ്വിഫ്റ്റ് ബസുകള്‍ക്കെല്ലാം പ്രത്യേക പേര് നല്‍കിയിട്ടുണ്ട്. 325 കരാര്‍ ജീവനക്കാരെയാണ് സ്വിഫ്റ്റിലേക്ക് നിയമിച്ചിട്ടുള്ളത്. ഇവര്‍ക്ക് തൊപ്പിയുള്‍പ്പെടെ പ്രത്യേക യൂണിഫോം നല്‍കി. പീച്ച് കളര്‍ ഷര്‍ട്ടും, കറുത്ത പാന്റ്‌സും തൊപ്പിയുമാണ് വേഷം.

Top