വിസ്മയയുടെ കുടുംബത്തിന് നല്‍കിയ വാക്ക് പാലിച്ചു; ആന്റണി രാജു

കൊല്ലം: ഭര്‍തൃഗൃഹത്തില്‍ മരണപ്പെട്ട വിസ്മയയുടെ കുടുംബത്തിന് നല്‍കിയ വാക്ക് പാലിച്ചെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിസ്മയയുടെ ശാസ്താംകോട്ടയിലെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിരണിനെതിരെ നടപടി സ്വീകരിച്ച ശേഷം വീട്ടിലെത്തും എന്നാണ് പറഞ്ഞിരുന്നത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി.

വിസ്മയ മരണപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് മോട്ടോര്‍ വാഹനവകുപ്പിലെ അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. കിരണ്‍കുമാറിനെ സര്‍വിസില്‍ നിന്ന് വെള്ളിയാഴ്ച പിരിച്ചുവിട്ടിരുന്നു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീധന പീഡനത്തില്‍ ഭാര്യ മരണപ്പെട്ട കാരണത്താല്‍ ഭര്‍ത്താവിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത്.

Top