ANTONY RAJU’S STATEMENT AGAINST KM MANI

കോഴിക്കോട്: കേരള കോണ്‍ഗ്രസിനെ യുഡിഎഫില്‍ നിന്ന് മോചിപ്പിച്ച് നിയമസഭയില്‍ പ്രത്യേക ബ്ലോക്കാകാനുള്ള കെ.എം മാണിയുടെ നീക്കത്തെ പരിഹസിച്ച് ആന്റണി രാജു.

മാണിയുടെ നീക്കം വിവാഹബന്ധം പിരിഞ്ഞ് അവിഹിതം തുടരുന്നതു പോലെയാണെന്ന് ആന്റണി രാജു പരിഹസിച്ചു.

യുഡിഎഫ് വിടാന്‍ ഒരുങ്ങുന്നതിനു മാണി സ്വയം താരതമ്യപ്പെടുത്തുന്നതു പി.ടി ചാക്കോയോടാണ്.

എന്നാല്‍, പി.ടി ചാക്കോയുടെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത പോലും മാണിക്കില്ലെന്നും ആന്റണി രാജു പറഞ്ഞു.

ഏതെങ്കിലും അഴിമതിക്കേസിലോ വിജിലന്‍സ് കേസിലോ ഉള്‍പ്പെട്ടിട്ടല്ല പി.ടി ചാക്കോ രാജിവച്ചത്.

അഴിമതിക്കറ കഴുകിക്കളഞ്ഞ് അത്തര്‍ പൂശാനാണ് മാണി ശ്രമിക്കുന്നത്. അത്ര പെട്ടെന്നൊന്നും മാണിക്ക് ഇതില്‍ നിന്ന് ഊരിപ്പോകാനാകില്ലെന്നും ആന്റണി രാജു പറഞ്ഞു.

Top