ന്യൂഡല്‍ഹി: യോഗിയുടെ ആന്റി റോമിയോ സ്‌ക്വാഡ് ഡല്‍ഹിയിലും വേണമെന്ന് ബിജെപി. സ്ത്രീ സുരക്ഷയ്ക്കായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഒരുക്കിയ ആന്റി റോമിയോ സ്‌ക്വാഡ് രാജ്യതലസ്ഥാനത്തും രൂപീകരിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി ആവശ്യപ്പെട്ടു. സ്ത്രീ സുരക്ഷയെ മുന്‍ നിര്‍ത്തി സ്‌ക്വാഡ് ഡല്‍ഹിയിലും തുടങ്ങണം. ഇതിന്റെ പ്രവര്‍ത്തനം ഏറെ ഗുണകരമാണെന്നും തിവാരി പറഞ്ഞു.
2017 മാര്‍ച്ചിലാണ് യോഗി ഉത്തര്‍പ്രദേശില്‍ ആന്റി റോമിയോ സ്‌ക്വാഡിന് രൂപം നല്‍കിയത്. ഗേള്‍സ് സ്‌കൂളുകളുടെയും കോളജുകളുടെയും മുന്നിലും പാര്‍ക്കുകളും മറ്റ് വിശ്രമ സ്ഥലങ്ങളുമെല്ലാം കേന്ദ്രീകരിച്ചായിരുന്നു സ്‌ക്വാഡിന്റെ പരിശോധനകള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് ആന്റി-റോമിയോ സ്‌ക്വാഡെന്നായിരുന്നു യോഗിയുടെ വിശദീകരണം. എന്നാല്‍, പിന്നീട് എതിര്‍പ്പുകള്‍ ഉയര്‍ന്നതിനേത്തുടര്‍ന്ന് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം നിര്‍ജീവമായിരുന്നു.