മലയാള ചലച്ചിത്ര മേഖലയിലെ ശാലീന സുന്ദരി എന്ന് ഓമനപ്പേരില്‍ അറിയപ്പെടുന്ന നടിയാണ് അനു സിത്താര. നവമാധ്യമങ്ങളില്‍ സജീവമാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളില്‍ നടിക്കെതിരെ മോശം കമന്റുകള്‍ വരാറുണ്ട്. ചിലപ്പോഴൊക്കെ ഇതിനു തക്ക മറുപടിയും താരം നല്‍കും. ഇപ്പോഴിതാ അങ്ങനെയൊരു മോശം കമന്റിന് നടി നല്‍കിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.
”നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ” എന്നായിരുന്നു അനു പങ്കുവച്ച ചിത്രത്തിനു ലഭിച്ച കമന്റ്. ‘നിന്നെപോലെയുള്ളവര്‍ ജീവിച്ചിരിക്കുമ്പോള്‍ കാലന്‍ എന്നെ വിളിക്കുവോ”എന്നായിരുന്നു അനു സിത്താരയുടെ മറുപടി. മറുപടി എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.