നടി അനു സിത്താര മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. ഹേമ എന്ന കഥാപാത്രത്തെയാണ് അനു സിത്താര അവതരിപ്പിക്കുന്നത്. അടുത്തിടെ, അനു സിത്താര മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയുടെ ലൊക്കേഷനില്‍ എത്തിയിരുന്നു. മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ബയോപിക്കാണ് യാത്ര. എന്നാല്‍ മമ്മൂട്ടിയുടെ സിനിമയിലെ തെലുങ്ക് ഡയലോഗുകള്‍ തന്നെ അതിശയിപ്പിച്ചുവെന്നാണ് നടി പറയുന്നത്.
‘നീളത്തിലുള്ള ഒരുപാട് ഡയലോഗുകള്‍ ചിത്രത്തിലുണ്ട്, ഓരോ വാക്കുകളുടെയും അര്‍ത്ഥം മനസ്സിലാക്കിയാണ് അദ്ദേഹം ഡയലോഗുകള്‍ പറയുന്നത്. കഥാപാത്രത്തിന് വേണ്ടി ഇത്രയധികം ആത്മസമര്‍പ്പണം നടത്തുന്ന നടനാണ് അദ്ദേഹം’. അനു സിത്താര പറഞ്ഞു.
നയന്‍താരയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്. വിജയ് ചില്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2004 അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത് എന്നാണ് സൂചന.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി രണ്ടാം തവണ സേവനം അനുഷ്ഠിക്കുമ്പോള്‍ ഹെലികോപ്റ്റര്‍ തകര്‍ന്നാണ് വൈഎസ്ആര്‍ മരിക്കുന്നത്. 30 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. കാര്‍ത്തിയാണ് മമ്മൂട്ടിയുടെ മകനായി എത്തുന്നത്. റാവു രമേഷ്, സച്ചിന്‍ കുണ്ടല്‍ക്കര്‍, അനസൂയ ഭരധ്വാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.