ന്യൂഡല്‍ഹി: നടന്‍ നസിറുദ്ദീന്‍ ഷാക്കെതിരെ വിമര്‍ശനവുമായി അനുപം ഖേര്‍ രംഗത്ത്. ബുലന്ദ്ഷഹര്‍ കലാപത്തില്‍ നസിറുദ്ദീന്‍ ഷാ നടത്തിയ പ്രതികരണത്തെയാണ് അനുപം ഖേര്‍ വിമര്‍ശിച്ചത്. രാജ്യത്ത് ഇപ്പോള്‍ സ്വാതന്ത്ര്യം നല്ലത് പോലെ ഉണ്ട്. നിങ്ങള്‍ക്ക് സൈന്യത്തെ ചീത്ത വിളിക്കാനും, വ്യോമസേനാ തലവനെ മോശം പറയാനും, സൈന്യത്തിന് നേരെ കല്ലെറിയാനുമൊക്കെ ഇപ്പോള്‍ സ്വാതന്ത്ര്യം ഉണ്ട്. ഒരു രാജ്യത്ത് ഇതിലും കൂടുതല്‍ എന്ത് സ്വാതന്ത്ര്യമാണ് നിങ്ങള്‍ക്ക് വേണ്ടത് തനിക്ക് തോന്നിയത് പോലെയാണ് അദ്ദേഹം പറഞ്ഞത്. അതിന്റെ അര്‍ത്ഥം സത്യമാണെന്നല്ല അനുപം ഖേര്‍ പറഞ്ഞു.
‘പോലീസുകാരന്റെ മരണത്തേക്കാള്‍ പശുവിന്റെ മരത്തിനാണ് ഇന്നത്തെ ഇന്ത്യയില്‍ പ്രാധാന്യമെന്നും’ ബുലന്ദ്ഷഹര്‍ കലാപത്തെക്കുറിച്ച് നസീറുദ്ദീന്‍ ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഷാക്കെതിരെ അനുപം ഖേര്‍ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
സംഭവത്തില്‍ നസീറുദ്ദീന്‍ ഷായ്‌ക്കെതിരെ സംഘപരിവാര്‍ അടക്കമുള്ളവര്‍ പ്രതിഷേധ പ്രകടനങ്ങളുമായി രംഗത്തെത്തിരുന്നു. ഹിന്ദുത്വ സംഘടനയായ നവനിര്‍മ്മാണ്‍ സേനയുടെ നേതാവ് നസീറുദ്ദീന്‍ ഷായ്ക്ക് പാകിസ്താനിലേയ്ക്കുള്ള വിമാന ടിക്കറ്റ് എടുക്കുകയും ചെയ്തിരുന്നു. നസീറുദ്ദീന്‍ ഷാ പാകിസ്താന്‍ ഏജന്റിനെ പോലെയാണ് പെരുമാറുന്നത് എന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. അജ്മീര്‍ സാഹിത്യോത്സവത്തില്‍ നസീറുദ്ദീന്‍ ഷാ പങ്കെടുക്കാനിരുന്ന പരിപാടി യുവമോര്‍ച്ച പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.
എന്നാല്‍ ‘ചിന്തിക്കുന്ന ഓരോ വ്യക്തിയ്ക്കും ദേഷ്യമാണ് തോന്നേണ്ടത്, ഭയമല്ല. ഇത് നമ്മുടെ വീടാണ്. ഇവിടെ നിന്നും നമ്മെ പുറത്താക്കാന്‍ ആര്‍ക്കാണ് ധൈര്യം?’ എന്നാണ് ഈ വിമര്‍ശനങ്ങളെക്കുറിച്ച് നസീറുദ്ദീന്‍ ഷാ പ്രതികരിച്ചത്.