പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് അനുപമ പരമേശ്വരന്‍. അഭിനയത്തില്‍ മാത്രമല്ല മുടിയിലും താരം തിളങ്ങി നിന്നിരുന്നു.
മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട് ഈ താരം.
സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന അനുപമ ഷെയര്‍ ചെയ്യുന്ന ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ മേയ്ക്ക് ഓവര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
കൊച്ചിയിലെ ഡിസൈനര്‍മാരായ ടിആന്‍ഡ്എം ബൈ മരിയ ടിയ മരിയ തയ്യാറാക്കിയ ബ്രൈഡല്‍ ഗൗണില്‍ തിളങ്ങി നില്‍ക്കുകയാണ് താരം. മാത്രമല്ല താരത്തിന്റെ ഈ കിടിലന്‍ ലുക്കിന് പിന്നില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശിവയാണ്.