ന്യൂഡല്‍ഹി: ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് താക്കൂറിനെ പുറത്താക്കി. സെക്രട്ടറി അജയ് ഷിര്‍കെയെയും സുപ്രീംകോടതി പുറത്താക്കി.
സുപ്രീംകോടതിയില്‍ വ്യാജസത്യവാങ്മൂലം നല്‍കിയതിനാണ് നടപടി. മുതിര്‍ന്ന വൈസ് പ്രസിഡന്റിനും ജോയിന്റ് സെക്രട്ടറിക്കായിരിക്കും ചുമതല.
നിലവിലുള്ള ഭരണസമിതി പിരിച്ചുവിട്ട് പുതിയവ രൂപീകരിക്കാനും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂർ, ജസ്റ്റീസുമാരായ എ.എം.ഖൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.